ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1960-ലാണ് ആലത്തൂർ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 19.46 ച.ക.മീറ്റർ വിസ്തൃതിയാണ് പഞ്ചായത്തിനുളളത്. 26720 വരുന്ന ജനസംഖ്യയില്‍ 13912 പേർ സ്ത്രീകളും, 12808 പേർ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 85% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് ആലത്തൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗം കുന്നില്‍ ചരിവുകളും തെക്കുഭാഗം വന പ്രദേശങ്ങളടങ്ങിയ കുന്നുകളും, കിഴക്കും പടിഞ്ഞാറും സമതല പ്രദേശങ്ങളുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 20% ത്തോളം ചരിവു പ്രദേശങ്ങളാണ്. ചരല്മംണ്ണും കളിമണ്ണും കലര്ന്ന മണ്ണാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്പ്പെെട്ടിരിക്കുന്നവരുമാണ്. സമതല പ്രദേശങ്ങളില്‍ പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നത്. നെല്കൃകഷിക്ക് പുറമെ റബ്ബർ, വാഴ, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തു വരുന്നു. മലയോര...
കൂടുതൽ വായിക്കുക