വികസന കാഴ്ചപ്പാട്
വികസന കാഴ്ചപ്പാട്
ദീര്‍ഘ വികസന കാഴ്ചപ്പാട്
1. മാലിന്യ മുക്ത പഞ്ചായത്ത്
2. ജൈവ പഞ്ചായത്ത്
3. മാനവ സൗഹാര്‍ദ്ദ പഞ്ചായത്ത്
4. വിവര സാങ്കേതിക വിജ്ഞാനാധിഷ്ഠിത പഞ്ചായത്ത്
5. അടിസ്ഥാന സൗകര്യ വികസനവും, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും
6. തൊഴിലധിഷ്ഠിത ദാരിദ്ര ലഘൂകരണ സാമൂഹിക സാമ്പത്തിക വികസനം
മുന്‍ഗണനകൾ
1. മാലിന്യ മുക്ത പഞ്ചായത്ത്
മാലിന്യങ്ങൾ സംസ്കരിക്കുന്നതിന്‍റെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കും. വീടുകൾ തോറും ബയോബിൻ, കിച്ചൺ ബിൻ, ബയോ ഗ്യാസ് പ്ലാന്‍റ്, മണ്ണിര കമ്പോസിറ്റ്, പൈപ്പ് കമ്പോസിറ്റ് അനുവദിക്കുന്നതോടൊപ്പം കച്ചവട കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലും ആവശ്യമായ മാലിന്യ നിവാരണ മാർഗങ്ങൾ നടപ്പിലാക്കും.
2. ജൈവ പഞ്ചായത്ത്
കാര്‍ഷിക മേഖലയിൽ പൂര്‍ണ്ണമായും ജൈവവളം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തും. അതിനായി പഞ്ചായത്ത് തലത്തിൽ തന്നെ ജൈവവള നിര്‍മ്മാണവും വിതരണവും നത്തും. ക്യഷി വകുപ്പുമായി കൂടിയാലോചിച്ച് ജൈവക്യഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. നെല്ല്, പഴം, പച്ചക്കറി, കിഴങ്ങുവര്‍ക്ഷ വിളകൾ എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുടുബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും ഭക്ഷ്യ സുരക്ഷയിലധിഷ്ഠിതമായ കാര്‍ഷിക വികസനം സാധ്യമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും.
3. മാനവ സൗഹാര്‍ദ്ദ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉണ്ടാവുന്ന അനാരോഗ്യപരമായ സംഘര്‍ഷങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകർ എന്നിവരുടെ നേത്യത്വത്തിൽ പുതുതലമുറയിൽ സൗഹാര്‍ദ്ദമുളവാക്കുന്ന പ്രവര്‍ത്തനങ്ങൾ ആവിഷ്കരിക്കും.
4. വിവര സാങ്കേതിക വിജ്ഞാനാധിഷ്ഠിത പഞ്ചായത്ത്
ഗ്രാമപഞ്ചായത്തും, മറ്റു ഘടകസ്ഥാപനങ്ങളും പൂര്‍ണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനമാക്കും. ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും. ഇതിനായി ആവശ്യമുളള കമ്പ്യൂട്ടറുകളും മറ്റും ഓഫീസുകളിൽ വാര്‍ഷിക പദ്ധതിയൽ ഉള്‍പ്പെടുത്തി ജീവനക്കാരുടെ സഹകരണത്തോടെ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കും.
5. അടിസ്ഥാന സൗകര്യ വികസനവും, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും
ഗ്രാമപഞ്ചായത്തിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനവും നിലവിലുളള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ റോഡുകളും പാലങ്ങളും അനുബന്ധ പ്രവ്യത്തികളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യമായ വിഭവ സ്രോതസ്സുകൾ ഉള്‍പ്പെടുത്തി കാര്യക്ഷമമായി നടപ്പിലാക്കും.
6. തൊഴിലധിഷ്ഠിത ദാരിദ്ര ലഘൂകരണ സാമൂഹിക സാമ്പത്തിക വികസനം
ദാരിദ്ര ലഘൂകരണത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനുമായി കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിനും വിദഗ്ദ തൊഴിലവസരങ്ങൾ സ്യഷ്ടിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ ചെറുകിട സംരംഭങ്ങൾ നടപ്പിലാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.