2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
വേസ്റ്റ് ടു എനർജി - മാലിന്യ രഹിത ആലത്തൂർ സെമിനാർ

September 8, 2026

ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്തും വേസ്റ്റ് ടു എനർജി പ്രോജക്റ്റ് – ബ്ലൂ പ്ലാനറ്റ്, കഞ്ചികോട് സംയുക്തമായി ‘മാലിന്യ രഹിത ആലത്തൂർ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 5ന് വൈകുന്നേരം 3 മണിക്ക് മുല്ലക്കൽ ക്ഷേത്ര ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിത കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഡോ. ദിമിത്രോവ് കെ.ജി. അധ്യക്ഷനായി.

വാർഡ് മെമ്പർ സഹാബുദീൻ എം സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന ഐ ആശംസകൾ നേർന്നു. വേസ്റ്റ് ടു എനർജി പ്രോജക്റ്റിലെ ഡോ. ശ്രീലക്ഷ്മി ടി.ജെ., വിനോദ് ടി., ബ്ലൂ പ്ലാനറ്റ് വേസ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് ഡയറക്ടർ ഹരി കുമാർ പിള്ള എന്നിവർ പദ്ധതി വിശദീകരിച്ചു.

ഹരിത കർമ്മ സേന അംഗങ്ങൾ ഉൾപ്പെടെ പ്രോജക്റ്റ് അംഗങ്ങളായ ജി. ജോർജ്, കിഷോർ ചാർലി, അബിഷായി എന്നിവർ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. വാർഡ് മെമ്പർ അമൽ എം നന്ദി പറഞ്ഞു

Photo1