2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്തൃ പദ്ധതികളുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05.09.2026 5PM

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റ് : പ്രസിഡന്‍റിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

ഹരിത കെ

പ്രസിഡൻ്റ്

ആർ വിനോദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഹന ഐ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ രമ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണികണ്ഠൻ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡോ ദിമിത്രോവ് കെ ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആലത്തൂർ ഗ്രാമപഞ്ചായത്ത് 

ജില്ല     : പാലക്കാട്; 
താലൂക്ക് : ആലത്തൂ‌ർ;
ബ്ലോക്ക് പഞ്ചായത്ത് : ആലത്തൂർ;
അസംബ്ലി നിയോജകമണ്ഡലം: ആലത്തൂർ;
പാര്‍ലിമെന്റ് നിയോജകമണ്ഡലം : ആലത്തൂർ;
ഉൾ‍‍പ്പെടുന്ന വില്ലേജുകൾ : ആലത്തൂ‌ർ;
വീസ്തീര്‍ണ്ണം : 19.62 ച.കീ;
ക്യഷി സ്ഥല വീസ്തീര്‍ണ്ണം :863 .ഹെക്ടർ;
അതിരുകൾ  വടക്ക്   : കുത്തനൂ‌ർ ഗ്രാമപഞ്ചായത്ത്;
പടിഞ്ഞാറ്  : കാവശ്ശേരി ഗ്രാമപഞ്ചായത്ത് ;
തെക്ക് :വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് :മേലാ‌ര്‍കോട് പഞ്ചായത്ത്   ;
കിഴക്ക്  :എരിമയൂ‌‌‌‌‌‌ർ ഗ്രാമപഞ്ചായത്ത്   ; 
ആകെ വാര്‍ഡുക‌ൾ : 18;
ജനസംഖ്യ      : 26720;
പുരുഷന്‍മാ‌ർ           : 12808;
സ്ത്രീകൾ          : 13912;

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1960-ലാണ് ആലത്തൂർ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 19.46 ച.ക.മീറ്റർ വിസ്തൃതിയാണ് പഞ്ചായത്തിനുളളത്. 26720 വരുന്ന ജനസംഖ്യയില്‍ 13912 പേർ സ്ത്രീകളും, 12808 പേർ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 85% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് ആലത്തൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗം കുന്നില്‍ ചരിവുകളും തെക്കുഭാഗം വന പ്രദേശങ്ങളടങ്ങിയ കുന്നുകളും, കിഴക്കും പടിഞ്ഞാറും സമതല പ്രദേശങ്ങളുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 20% ത്തോളം ചരിവു പ്രദേശങ്ങളാണ്. ചരല്മംണ്ണും കളിമണ്ണും കലര്ന്ന മണ്ണാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്പ്പെെട്ടിരിക്കുന്നവരുമാണ്. സമതല പ്രദേശങ്ങളില്‍ പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നത്. നെല്കൃകഷിക്ക് പുറമെ റബ്ബർ, വാഴ, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തു വരുന്നു. മലയോര...

കൂടുതൽ വായിക്കുക