ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
മാലിന്യ സംസ്കരണ പ്ലാൻറ്

കാട്ടുശ്ശേരി വാവേലി എന്ന പ്രദേശത്ത് വീഴുമലയുടെ താഴ് വരയിൽ പ്രവർത്തിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാൻ്റിലേക്ക് വീടുകൾ കടകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്നവ മാലിന്യങ്ങൾ പ്ലാൻ്റിൽ എത്തിച്ച് തരംതിരിച്ച് അജൈവ മാലിന്യങ്ങൾ സ്വകാര്യ ഏജൻസിയ്ക്ക് കൈമാറുന്നു. കൂടാതെ നഗരവത്കരണം ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ഗ്രാമപഞ്ചായത്ത് എന്ന നിലയ്ക്ക് വ്യാപര സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2020 മുതൽ ജൈവമാലിന്യങ്ങൾ നിശ്ചിത ഫീസിടാക്കി പ്രത്യേകമുള്ള ബിന്നുകളിൽ ശേഖരിച്ച് ഖരമാലിന്യ പ്ലാന്റിൽ എത്തിച്ച് 12 യൂണിറ്റ് വരുന്ന തുമ്പൂർമൂഴി, വിന്ഡ്രോ കമ്പോസ്റ്റിംഗ് യുണിറ്റ് എന്നിവയിൽ നിക്ഷേപിച്ച് ജൈവവളം നിർമ്മിക്കുകയും, നിർമ്മിച്ചവ ആവശ്യക്കാർക്ക് കി.ഗ്രാമിന് 8 രൂപ നിരക്കിൽ അനുവദിക്കുന്നുണ്ട്. ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷെഡിംഗ് ചെയ്ത് ഗ്രാമപഞ്ചായത്തിലും, സമീപപഞ്ചായത്തുകളിലും ഉള്ള റോഡ് ടാറിംഗിന് ആവശ്യക്കാർക്ക് അനുവദിക്കുന്നത് വഴി നിലവിലുള്ള റോഡുകൾ കൂടുതൽ ഗുണമേന്മയുള്ളതായി മാറുന്നതിന് സഹായകരമായിട്ടുണ്ട്. ഹരിതകർമ്മസേനയുടെ ഇത്തരം പ്രർത്തനങ്ങക്കായി ഖരമാലിന്യ സംസ്കരണ പ്ലാൻ്റിൽ പ്ലാസ്റ്റിക് ഷെഡിംഗ് മെഷീൻ, പ്ലാസ്റ്റിക് ബെയ് ലിംഗ് പ്രസ്സ്, ഓർഗാനിക് ഷെഡിംഗ് മെഷീൻ, തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം, ഡ്രൈ ഡൈജസ്റ്റർ എന്നീ സംവിധാനങ്ങളും, മാലിന്യങ്ങൾ യഥാസമയം പ്ലാന്റിൽ എത്തിക്കുന്നതിന് ഒരു ട്രാക്ടർ, ഒരു മുചക്രവാഹനം, ഒരു നാലു ചക്രവാഹനം എന്നിവയും ഇതിലേക്ക് രണ്ട് ഡ്രൈവർമാരും സദാസമയം കർമ്മനിരതരായി ജോലി ചെയ്യുന്നുണ്ട്. ഹരിതകർമ്മസേനയെ സഹായിക്കുന്നതിനായി 10 ദിവസവേതനക്കാർ ഖരമാലിന്യ പ്ലാന്റ്റിലും, രാവിലത്തെ ടൗൺ പ്രദേശങ്ങളിലെ സ്വീപ്പിംഗിനായി നാലു സ്ഥിരം ജീവനക്കാരും, 3 ദിവസവേതന ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മാലിന്യസംസ്ക്കരണ പ്ലാൻ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനുള്ള പ്രധാന വെല്ലുവിളി സൗകര്യപ്രദമായ ജനവാസമില്ലാത്ത എന്നതായിരുന്നു. പഞ്ചായത്തിൽ നിന്നും ഏകദേശം 5 കി.മീ അകലെ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അതിർത്തിയായ വീഴുമലയുടെ താഴെ വാവേലി എന്ന സ്ഥലത്ത് പൊതുവെ ജനവാസമില്ലാത്ത പഞ്ചായത്തിന്റെ 40 സെന്റ് സ്ഥലം ഉണ്ടായിരുന്നു. ആയതിനോട് ചേർന്ന് 2000-01 വർഷത്തിൽ 66.5 സെന്റ് സ്ഥലം വാങ്ങി. തീരെ ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ നിലവിൽ പരാതികൾ ഒന്നുംതന്നെയില്ല. 2011-12 വർഷത്തിൽ മുണ്ടൂർ IRTC യുടെ സഹായസഹകരണത്തോടെയാണ് പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 

തുമ്പൂർമുഴി പ്ലാൻറ്