The last date for submission of applications for various beneficiary schemes as part of the 2026-27 Annual Plan is 05.09.2026 5PM.
ട്രൈക്കോകാർഡ് യൂണിറ്റ്

ആലത്തൂർ ഗ്രാമ പഞ്ചായത്തിന്റെ  നൂതന കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവീക കീടനിയന്ത്രണത്തിനായി ട്രൈക്കോ കാർഡ്    ഉത് പാദന യൂണിറ്റ ആലത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്നു.  നെല്ലിലെ തണ്ടുതുരപ്പൻപ്പുഴുഓലചുരുട്ടിപ്പുഴു എന്നിവയുടെ മുട്ടകളെ നശിപ്പിക്കുന്ന  വേട്ടാളൻ വിഭാഗത്തിൽപ്പെട്ട ട്രൈക്കോ ഗ്രാമ്മ കടന്നലുകളുടെ  മുട്ടകളാണ് ട്രൈക്കോ കാർഡിൽ ഉള്ളത്.  തികച്ചും നൂതനമായ ഈ സാങ്കേതികവിദ്യ കേരള  കാർഷിക സർവ്വകലാശാലയുടെ ജൈവീക കീടാരോഗ നിയന്ത്രണ വിഭാഗത്തിന്റെ പ്രത്യേകം  പരിശീലനം സിദ്ധിച്ച സ്വാന്ത്വനം കുടുംബശ്രീ ഗ്രൂപ്പാണ് തയ്യാറാക്കുന്നത്. ആലത്തൂർ ഗ്രാമപഞ്ചായത്ത്  നൂതന കാർഷിക വികസന പദ്ധതികുടുംബശ്രീ ജില്ലാ മിഷൻകൃഷിഭവൻ ആലത്തൂർകേരള കാർഷിക സർവ്വകലാശാല  ജൈവീക  കീടരോഗ നിയന്ത്രണം വിഭാഗം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുക. ട്രൈക്കോ കാർഡ് ഉല്പാദന യൂണിറ്റ് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ ഗ്രൂപ്പാണ് ആലത്തൂർ വാനൂരിലെ സ്വാന്ത്വനം കുടുംബശ്രീ യൂണിറ്റ്. ആലത്തൂർ പഞ്ചായത്തിലെ  500 ഏക്കർ വരുന്ന നെൽകൃഷിക്ക് രണ്ടാം വിളക്ക് കീടനിയന്ത്രണത്തിനായി  ട്രൈക്കോ കാർഡുകൾ കൾ ഉപയോക്തമാക്കുന്നുണ്ട്.  ആലത്തൂരിലെ നെൽകൃഷിക്കായി 50 ശതമാനം സബ്സിഡി നിരക്കിൽ ഗ്രാമ പഞ്ചായത്തിന്റെ  ഫണ്ടിൽ ഉൾപ്പെടുത്തി 50% സബ്‌സിഡി  നിരക്കിൽ കർഷകർക്ക്  മുട്ട കാർഡുകൾ ലഭ്യമാക്കുന്നുണ്ട്. 

 ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷം ആരംഭിച്ച ട്രൈക്കോ കാര്‍ഡ്‌ ഉത്പാദന യുണിറ്റില്‍ തണ്ടുതുരപ്പന്‍ ഓലച്ചുരുട്ടി മുതലായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ട്രൈക്കോ കാര്‍ഡ്‌( മുട്ടകാര്‍ഡ്‌) ഓരോ സീസണിലും 1000 സി സി വീതം ഉത്പാദിപ്പിക്കുന്നുണ്ട്.  ആലത്തൂർ കൃഷിഭവന്റെയും  കേരള കാർഷിക സർവകലാശാല ജൈവീക കീടരോഗ നിയന്ത്രണവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാനൂരിലെ സ്വാന്തനം കുടുംബശ്രീ ഗ്രൂപ്പിന് പരിശീലനം നൽകുകയും കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ലിന്റെ പ്രധാന കീടമായ തണ്ടുതുരപ്പൻ പുഴു , ഓലചുരുട്ടിപ്പുഴു എന്നിവയ്‌ക്കെതിരേയുള്ള ട്രൈക്കോകാർഡുകൾ എന്ന മുട്ടക്കാർഡുകൾ വാണീജ്യടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയുമാണ് .

 ·         ട്രൈക്കോക്കാർഡുകൾ (മുട്ട കാർഡുകൾ ) എങ്ങനെ ഉപയോഗിക്കണം ?

 നട്ട്  10 ദിവസങ്ങൾക്കുള്ളിൽ ഒരു ഏക്കറിന് 1  cc ഓലചുരുട്ടിക്കെതിരായ ട്രൈക്കോഗ്രാമ്മ ചിലോണിസ് ന്റെയും 1  cc തണ്ടുതുരപ്പൻ പുഴുവിനെതിരായ ട്രൈക്കോഗ്രാമ്മ ജാപോണിക്കം  ന്റെയും മുട്ടക്കാർഡുകൾ  ഓലക്കാലുകളിൽ നാട്ടി പാടത്തുവയ്ക്കണം .

 ഇപ്രകാരം ഒരു വിളയുടെ കാലയളവിൽ 4 തവണകളായി ആദ്യം 10  ദിവസം ഇടവിട്ടും തുടർന്ന് 15 ദിവസം ഇടവിട്ടും കതിര് വരുന്നത് വരെയും മുട്ടക്കാർഡുകൾ പാടത്തു വയ്‌ക്കേണ്ടതാണ് .

 1 cc കാർഡ് 10 കഷ്ണങ്ങൾ ആയി മുറിച്ചു , ഒരു ഓലക്കാലിൽ ഓലചുരുട്ടിക്കെതിരായ ട്രൈക്കോഗ്രാമ്മ ചിലോണിസ് ന്റെ ഒരു കഷ്ണവും തണ്ടുതുരപ്പൻ പുഴുവിനെതിരായ ട്രൈക്കോഗ്രാമ്മ ജാപോണിക്കം-ന്റെ ഒരു കഷ്ണവും സ്റ്റാപ്ലർ അടിച്ചു 10 സെന്റിന് 1 ഓലക്കാൽ എന്ന കണക്കിന് പാടത്തു വയ്‌ക്കേണ്ടതാണ്.

     ഒരു ഏക്കറിൽ 4  തവണകളായി മുട്ടക്കാർഡുകൾ വയ്ക്കാൻ 640 രൂപ മാത്രമാണ് ചെലവ് വരുന്നത് . അതേസമയം ഒരു ഏക്കറിൽ മരുന്ന് അടിക്കാൻ ഒരു തവണ 1000 രൂപയോളം ചെലവ് വരുന്നുണ്ട്. എന്തുകൊണ്ടും കീടനാശിനികളെക്കാൾ സുരക്ഷിതവും ലാഭകരവും ആണ് മുട്ടകാർഡുകൾ.

 പരിസ്ഥിതി സൗഹൃദ നെൽകൃഷിക്ക് വളരെ പ്രയോജനകരമായ ട്രൈക്കോ കാർഡുകൾ ഉണ്ടാക്കുന്ന സംസ്ഥാനത്ത ആദ്യത്തെ കുടുംബശ്രീ യൂണിറ്റാണ് ആലതൂർ ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്നു

ട്രൈക്കോകാർഡ് യൂണിറ്റ്