ബജറ്റ് റിപ്പോർട്ട് 2026-27
ബജറ്റ് 2026-27
ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹരിത കെ, പ്രിയപ്പെട്ട ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി,സ്റ്റാഫ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, മാധ്യമ സുഹ്യത്തുകളെ, പ്രിയപ്പെട്ടവരെ
പഞ്ചായത്ത് രാജ് നിയമം അനുശാസിക്കുന്ന സമയപരിധിയില്‍ നിന്നുകൊണ്ട് 2026-27 വര്‍ഷത്തെ ബജറ്റ് തയ്യാര്‍ ചെയ്ത് അംഗീകാരത്തിനായി അവതരിപ്പിക്കുന്നു.
ഈ പ്രാദേശിക സര്‍ക്കാറിനായി ഞാന്‍ അവതരിപ്പിക്കുന്ന ബജറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും സമ്പദ് വ്യവസ്ഥയില്‍ സുസ്ഥിര പുരോഗതി ഉറപ്പുവരുത്തുന്നതിനുമാണ് ഊന്നല്‍ നല്കാന് ശ്രമിച്ചിട്ടുള്ളത്. ഓരോ ബജറ്റും മാറ്റുരക്കപ്പെടുന്നത് അത് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം ഉത്തേജനം നല്കി എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബജറ്റിലൂടെ വിവിധ മേഖലകള്‍ക്ക് നല്കിയ പ്രോത്സാഹനം ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ സഹായകരമാകുമെന്ന് കാണുന്നതിനാല്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സമഗ്രവികസനം മുന്‍നിര്‍ത്തിയുളള പരിപാടികളും പ്രവര്‍ത്തനങ്ങളും പരമാവധി ഉള്‍പ്പെടുത്തിയാണ് ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. നീതിപൂര്‍വ്വവും സ്ഥായിയുമായ ഒരു വളര്‍ച്ചയുടെ പുതിയൊരു പ്രഭാതമാണ് ബജറ്റ് വാഗ്ദാനം ചെയ്യുന്നത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലെ നിര്‍ദ്ദേശങ്ങളും ഗ്രാമസഭകളില്‍ പങ്കെടുത്ത ജനങ്ങള്‍ ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചാണ് 2026-27 സാമ്പത്തിക വര്‍ഷത്തേക്കുളള പദ്ധതികള്‍ രൂപം നല്‍കിയിരിക്കുന്നത്. അപ്രകാരം രൂപം നല്‍കിയതനുസരിച്ച് സാമൂഹിക നീതിയും സാമ്പത്തിക വികസനവും കൈവരിക്കുക എന്ന പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടില്‍ ഈ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുളള വികസന ക്ഷേമ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുളളത്.
വരുമാന സ്രോതസുകള്‍
2026-27 സാമ്പത്തികവര്‍ഷം വസ്തുനികുതി ഇനത്തില്‍ 2,20,00000/ ( 2കോടി ഇരുപത് ലക്ഷം രൂപ മാത്രം), തൊഴില്‍ നികുതി ഇനത്തില്‍ 90,00000/-(തൊണ്ണൂര് ലക്ഷം രൂപ മാത്രം) രൂപയും, വിവിധ നികുതി വരുമാനത്തചന്റ 3,26,10,000/(മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷത്തി പതിനായിരം രൂപ മാത്രം) രൂപയുമാണ് നാം ലക്ഷ്യമിടുന്നത്. കൂടാതെ നികുതിയേതര വരുമാനം ഇനത്തില്‍ 2,06,09850/- ( രണ്ട് കോടി ആറ് ലക്ഷത്തി ഒന്പതിനായിരത്തി എണ്ണൂറ്റി അന്‍പത്) രൂപയും, 2026-27 സാമ്പത്തികവര്‍ഷത്തില്‍ ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 2,30,04000/- ( രണ്ട് കോടി മുപ്പത് ലക്ഷത്തി നാലായിരം) രൂപയുമാണ് വരവായി പ്രതീക്ഷിക്കുന്നത്. ജനറല്‍, എസ്.സി.പി, വിവിധ ഗ്രാന്റുകള്‍, കേന്ദ്രാവിഷ്ക്യത ഫണ്ടുകള്‍, സംസ്ഥാനവിഷ്ക്യത ഫണ്ടുകള്‍, ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് വിഹിതം,ലോണ്‍ വിഹിതം ഉള്‍പ്പടെ 109170632/- (പത്ത് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി എഴുപതിനായിരത്തി അറൂന്നൂറ്റി മുപ്പത്തി രണ്ട്) രൂപയുമാണ് വരവ് ഇനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
അനിവാര്യചുമതലകള്ക്കുള്ള ചെലവുകള്‍
നമ്മുടെ ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടിന്റെയും മെമ്പര്‍മാരുടെയും ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വേതനം, മറ്റ് അലവന്‍സുകള്‍, തെരുവുവിളക്കുകളുടെയും കുടിവെള്ള പദ്ധതികളുടെയും വൈദ്യുതി ചാര്‍ജ്, വാഹങ്ങളുടെ ഡീസല്‍ ചാര്‍ജുകള്‍, വിവിധ വരിസംഖ്യകള്‍, നീതി ന്യായ സേവനങ്ങള്‍ക്കുള്ള ചെലവുകള്‍, മറ്റ് ഓഫീസ് ചെലവുകള്‍ എന്നിവക്കായി 3,94,05000/ (മൂന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തി അയ്യായിരം ) രൂപ അനിവാര്യ ചുമതലകളുടെ ചെലവുകള്‍ക്കായി വകയിരുത്തുന്നു.
കാര്‍ഷിക മ്യഗ സംരക്ഷണമേഖല
നമ്മുടെ ഗ്രാമപഞ്ചായത്തിലെ മഹാഭൂരിപക്ഷവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരായിരിക്കുന്നതിനാല് കാര്‍ഷിക മേഖലയുടെ വളര്‍ച്ച തന്നെയാണ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനത്തിന് പരമപ്രധാനം. ക്യഷിയിടങ്ങളുടെ ശോഷിപ്പും വര്‍ദ്ധിച്ച കാര്‍ഷിക ചെലവുകളും കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വിലകുറവും ഈ മേഖലയെ ഇതിനകം പിന്നോക്കമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പ്രോത്സാഹനവും വര്‍ദ്ധിച്ച ഉല്‍പ്പാദനവും ലക്ഷ്യമാക്കി നെല്‍ക്യഷിയ്ക്ക് വീട്ടുവളപ്പില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, നെല്ല് സ്ഥിരം കൃഷി വികസനം, സമഗ്ര നെല്‍ കൃഷി വികസനം എസ് സി, തെങ്ങ് കൃഷി വികസനം, പച്ചക്കറി കൃഷിക്ക് കൂലി ചെലവ്, പാടശേഖര സമിതികള്‍ക്ക് പാറ്റല് യന്തൃം, ചെടി ചട്ടിയില്‍ പച്ചക്കറി കൃഷി,ധാതു ലവണ മിശ്രിതവും വിരമരുന്നും, നെല്ല് സ്ഥിരം കൃഷി വികസനം കന്നുക്കുട്ടി പരിപാലന പദ്ധതി, മുറ്റത്തൊരു മീന്തോട്ടം ജനറല്‍ ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ജനറല്‍,കാലിത്തീറ്റ സബ്സിഡി നല്കല് എന്നി പദ്ധതികള്‍ക്ക് 6,67,87,910/ ( ആറ് കോടി അറുപത്തി ഏഴ് ലക്ഷത്തി എണ്‍പത്തി ഏഴായിരത്തി തൊള്ളായിരത്തി പത്ത്) രൂപ വകയിരുത്തിയിട്ടുളളതാകുന്നു.
പാര്‍പ്പിടം
സാമൂഹിക വികസന മാനദണ്ഡങ്ങളിലെല്ലാം വികസിത രാജ്യങ്ങള്‍ക്കു തുല്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ ഭവന രഹിതരായി ഇന്നും തുടരുന്നു എന്നത് കേരളം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളിയാണ്. വിവിധ ഭവന പദ്ധതികളുടെ ഭാഗമായി പണിതു തുടങ്ങിയിട്ട് പൂര്ത്തിക്കരിക്കാതെ കിടക്കുന്ന വീടുകള്‍ ഇപ്പോഴും നിലവിലുണ്ട്. വീടില്ലാത്തവര്‍ പകുതിയോളം ഭൂമിയില്ലാത്തവര്‍ കൂടിയാണെന്നതില്‍ പ്രശ്ന പരിഹാരം ഏറെ ശ്രമകരവുമാണ്. അതുകൊണ്ട് തന്നെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ സമഗ്ര സമീപനത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദ്ധതിയാണ് ലൈഫ് മിഷന് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി ഭൂമി ഉളളവര്‍ക്ക് വീട് പൂര്ത്തിയാക്കുന്നതിനുതകുന്ന തരത്തിലുളള ധനസഹായം ഉറപ്പാക്കുകയും നിര്‍മ്മാണം അപൂര്‍ണ്ണമായ വീടുകളുടെ പൂര്‍ത്തീകരണത്തിന് സഹായം ലഭ്യമാക്കുകയും അതോടൊപ്പം ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയങ്ങള്‍ അടിസ്ഥാനമാക്കിയുളള സമഗ്ര പുനരധിവാസ പദ്ധതിയും സ്വന്തം ജീവനോപാധി കണ്ടെത്താനുളള കൈത്താങ്ങും ലൈഫ് മിഷന് പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നു. ഭവനരഹിതര്‍ക്ക് 210 ല്‍ പരം വീടുകള്‍ നല്കി ലൈഫ് പദ്ധതി ഒന്ന് രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.ലൈഫ് 20-20 ല്‍ ഉള്‍പ്പെട്ട 6 വീടുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലും 55 വീടുകള്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഘട്ടത്തിലുമാണുള്ളത്. അതുകൊണ്ട് തന്നെ 2026-27 സാമ്പത്തികവര്‍ഷത്തിലെ ബഡ്ജറ്റില്‍ പാര്‍പ്പിട മേഖലയില്‍ ലൈഫ്, ഭവന പുനരുദ്ധാരണം, പി.എം.എ.വൈ വിഹിതം, ലക്ഷം വീടന, നെല്ലിക്കാട് സമഗ്ര വികസനം എന്നിവയ്ക്കായി, പദ്ധതി വിഹിതം ബ്ലോക്ക് ജില്ല സംസ്ഥാന വിഹിതങ്ങള്‍,വായ്പ എന്നിവയുള്‍പ്പെടെ ആകെ 6,66,90,000/(6 കോടി അറുപത്തിയാറ് ലക്ഷത്തി തൊണ്ണൂറായിരം) രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു.
ആരോഗ്യം
പകച്ചവ്യാധികള്‍ കോവിഡ് എന്നിവയുടെ നിയന്ത്രണത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിന് സാധിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയുടെ വികസനത്തിനായി പാലിയേറ്റീവ് കെയര്‍, ആശുപത്രികളിലേക്ക് മരുന്ന് വാങ്ങല്‍, ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്കല്, മറ്റ് ആരോഗ്യ അനുബന്ധപരിപാടികള്‍ എന്നിവയ്ക്കായി 28,75,000/- (ഇരുപത്തി എട്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ) വകയിരുത്തിയിട്ടുളളതാകുന്നു.
വിദ്യാഭ്യാസം
ഇല്ലായ്മകളും പോരായ്മകളും പരിഹരിച്ച് പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ മുന്നേറ്റങ്ങള്‍ക്കായി പശ്ചാത്തല സൗകര്യങ്ങള്‍ നവീകരിക്കുക, സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ശുചിമുറികള്‍, വായനസാമഗ്രികള്‍ എന്നിവയൊക്കെ സജ്ജമാക്കിയ വിദ്യാലയങ്ങളാണ് ലക്ഷ്യം എന്ന ഉദ്ദേശത്തോടെ സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങി നല്കല്, എസ് എസ് കെ വിഹിതം നല്കല് ,വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ് ഇക്കോ സെന്‍സ് ,എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, സ്കൂളുകള്‍ക്ക് പത്രങ്ങളും ആനൂകാലിക പ്രസിദ്ധീകരണങ്ങളും നല്കല്, വെങ്ങന്നൂര്‍ ജി എല്‍ പി സ്കൂള്‍ മെയിന്റനന്‍സ്, എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിക്കല്‍, കാട്ടുശ്ശേരി ജി എല്‍ പി സ്കൂള്‍ പെയിന്റിംഗ്, ഡിജി കേരളം 20 പദ്ധതി, ആലത്തൂര്‍ ജി എം എല്‍ പി എസ്െ ഡയിനേജ് അറ്റകുറ്റ പണി, തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കായി ഈ ബജറ്റില്‍ 2394000/ (ഇരുപത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ മാത്രം) വകയിരുത്തിയിട്ടുളളതാകുന്നു.
കുടിവെളളം ശുചിത്വം
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടിവെളള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളലും കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുടിവെള്ള പദ്ധതികള്‍ക്കായി 25,00000/( ഇരുപത്തി അഞ്ച് ലക്ഷം രൂപ മാത്രം ) വകയിരുത്തുന്നു. നമ്മുടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ വാര്‍ഡുകളിലും ഒരു ഫില്‍റ്റര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗര സ്വഭാവം പ്രകടിപ്പിക്കുന്ന നമ്മുടെ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഡ്രൈനേജ് നിര്‍മ്മാണവും, പുനരുദ്ധാരണത്തിനും, ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്മ്മാര്ജത്തിനുമായി ഈ ബജറ്റില്‍ 3900000/ ( മുപ്പത്തിഒന്പത് ലക്ഷം രൂപ മാത്രം) രൂപയും ഈ ബജറ്റില്‍ വകയിരുത്തിട്ടുളളതാവുന്നു.
തെരുവ് വിളക്കുകള്‍
തെരുവ് വിളക്കുകളുടെ വൈദ്യുതീകരണത്തിനായി 11,18,080/-പതിനൊന്ന് ലക്ഷത്തി പതിനെട്ടായിരത്തി എണ്‍പത്) രൂപ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നാളിതുവരെയായി തെരുവ് വിളക്കുകള്‍ എത്താത്ത പ്രദേശത്ത് തെരുവ് വിളക്കുകള്‍ എത്തിക്കുന്നതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. സമ്പൂര്‍ണ്ണ എല്‍.ഇ.ഡി. ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് എല്‍.ഡി.എഫ്.സര്‍ക്കാര്‍ ആവിഷ്കരിച്ച ڇ നിലാവ് ڇ എന്ന പദ്ധതിയുടെ ഭാഗമായി എല്‍.ഇ.ഡി.ബള്‍ബുകള്‍ വാങ്ങി സമ്പൂര്‍ണ്ണ പ്രകാശിത പഞ്ചായത്ത് എന്ന നേട്ടത്തിലേക്ക് ചുവടുവെക്കുന്നതിന് നിലാവ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
പട്ടികജാതി വികസനം
ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വികസനത്തിനായി 202627 സാമ്പത്തിക വര്‍ഷത്തില്‍ നെല്ല് സ്ഥിരം കൃഷി വികസനം എസ്സി,ടൈൃക്കോ കാര്‍ഡ് യൂണിറ്റിന് റിവോള്‍വിംഗ് ഫണ്ട് എസ്സ്സി, അങ്കണവാടി പോഷകാഹാര പദ്ധതി എസ്സി, ഭവനപുനരുദ്ധാരണം എസ് സി,പട്ടികജാതിക്കാരായ യുവജനഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്ക, ശാരിരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് എസ് സി, എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, എസ്സി പെണ്മക്കള്ക്ക് വിവാഹധനസഹായം, മിശ്രവിവാഹ ധനസഹായം, പട്ടികജാതിക്കാരായവര്‍ക്ക് വാട്ടര്‍ ടാങ്ക് വാങ്ങി നല്കല്, പിഎംഎവൈ വിഹിതം നല്കല് എസ്സി, എസ്സി വനിതകള്‍ക്ക് സ്വയം തൊഴില്‍ സഹായം, ലക്ഷംവീട് നെല്ലിക്കാട് സങ്കേതം സമഗ്രവികസനം 1,04,52,100/ (ഒരു കോടി നാല് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി നൂറ്) രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുളളതാകുന്നു.
വനിത വികസനം
വനിതകളുടെ വികസനത്തിനായി എസ്.സി.,ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഷിക മ്യഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 2872100/ (ഇരുപത്തി എട്ട് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി നൂറ് ) രൂപ വകയിരുത്തിയിട്ടുളളതാകുന്നു. നമ്മുടെ നാട്ടിലെ കുട്ടികളുടെ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനായി സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ചതാണ് അങ്കണവാടികള്‍. അങ്കണവാടിയില്‍ നിന്നും പോഷകാസമ്യദ്ധമായ വിഭവങ്ങള്‍ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് വലിയ പങ്ക് വഹിക്കുന്നതായി നമുക്ക് അറിയാവുന്നതാണ്. അങ്കണവാടി അനുപൂരക പോഷകാഹാര പദ്ധതിക്കായി 62,00000/- അറുപത്തി രണ്ട് ലക്ഷം) രൂപ വകയിരുത്തിയിട്ടുളളതാകുന്നു.
ഭിന്നശേഷിക്കാര്‍,കുട്ടികള്‍, വ്യദ്ധര്‍ എന്നിവരുടെ വികസനം
ഭിന്നശേഷിക്കാര്‍ ,കുട്ടികള്‍, വ്യദ്ധര്‍ എന്നിവരുടെ വികസനത്തിനായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, അങ്കണവാടി പോഷകാഹാരം, ബഡ്സ് സ്കൂള്‍ ജീവനക്കാരുടെ വേതനം, ബഡ്സ് സ്കൂള്‍ കുട്ടികളുടെ യാത്രബത്ത, എസ്.സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വ്യദ്ധര്‍ക്ക് കട്ടില് ,അങ്കണവാടികളുടെ അറ്റകുറ്റപണികള്‍, എന്നിവയ്ക്കായി 1,16,88,420/-(ഒരു കോടി പതിനാറ് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി നാന്നൂറ്റി ഇരുപത്) രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുളളതാകുന്നു.
വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കായി 14,07,54,000/ (14.08 കോടി) രൂപ വയിരുത്തിയിട്ടുണ്ട്
പശ്ചാത്തല മേഖല
പശ്ചാത്തല മേഖലയിലെ റോഡുകളാണ് പൊതുജനം ഏറെ പ്രതീക്ഷിക്കുന്ന വികസന മേഖല.നമ്മുടെ ആഗ്രഹത്തിനൊത്ത് പൂര്‍ണ്ണ വികസനം സാദ്ധ്യമാക്കാന്‍ കൈവശത്തിലുളള ഭൂമിയും ഫണ്ടും പര്യാപ്തമല്ല. പഞ്ചായത്ത് റോഡുകളുടെയും പൊതു കെട്ടിടങ്ങളുടെയും വികസനത്തിന് മറ്റു സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് സ്ഥലപരിമിതിയും റോഡുകളുടെ വീതി കുറവും പ്രധാന പ്രശ്നമാണ്. എന്നിരുന്നാലും നമ്മുടെ ഈ പ്രാദേശിക സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗ്രാമപഞ്ചായത്തിന് ലഭ്യമാകുന്ന പരമാവധി ഫണ്ട് ഉപയോഗിച്ച് റോഡുകള്‍ വലിയ പരിധി വരെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്. നിലവിലുളള റോഡുകളുടെ വികസനത്തിനായി 1,60,05000/- (1.60 കോടി) രൂപയും കെട്ടിടങ്ങളുടെ വികസനത്തിനായി 24,18,080/- (ഇരുപത്തി നാല് ലക്ഷത്തി പതിനെട്ടായിരം) രൂപയും ഈ ബജറ്റില്‍ വകയിരുത്തിയിട്ടുളളതാകുന്നു. പഞ്ചായത്തില്‍ മേഖല തിരിച്ച് കളിക്കളം നിര്‍മ്മിക്കല്‍, ടൂറിസം, സ്റ്റേഡിയം മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങല്‍, ബസ് സ്റ്റാന്റ് നവീകരണം, ചന്തപുര നവീകരണം എന്നീ പദ്ധതികള്‍കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സദ്ഭരണം
സദ്ഭരണം പദ്ധതികള്‍ക്കായി കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ ആന്വല്‍ മെയിന്റനന്‍സ്,ഐകെഎംന് വിഹിതം നല്കല്, പദ്ധതി രൂപീകരണം നിര്‍വ്വഹണം മോണിറ്ററിംഗ്, ബഡ്സ് സ്കൂള്‍ ജീവനക്കാരുടെ വേതനം,വിജ്ഞാന പാലക്കാട് പദ്ധതി, ഓപ്പണ്‍ ജിംനേഷ്യം, ഡിജി കേരളം 2.0 പദ്ധതി, ഐഎസ്ഒ സര്ട്ടിഫിക്കേഷന്, കേരളോത്സവം 2026, പതിനഞ്ചാം പഞ്ചവത്സര പദ്ധതി മുന്നൊരുക്കം എന്നിങ്ങനെയായി ബഡ്ജറ്റില്‍ 66,18,080/- അറുപത്തിയാറ് ലക്ഷത്തി പതിനെട്ടായിരം അയ്യായിരം) രൂപ വകയിരുത്തിയിട്ടുളളതാകുന്നു.
മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ലഭ്യത ഉറപ്പുവരുത്തുന്നതിനായി 2026-27 സാമ്പത്തികവര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ഷന്‍ പ്ലാനില്‍ 2,0000000/ (രണ്ട് കോടി )രൂപ ഉള്‍പ്പെടുത്താന്‍ തീരുമാനിട്ടുള്ളതാണ്.
ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സര്‍വ്വതോډുഖമായ വികസനം ലക്ഷ്യമാക്കി 2026-27 സാമ്പത്തിക വര്‍ഷത്തേക്കുളള നിയമാനുസ്യത ധനവിനിയോഗങ്ങള്ക്ക് വേണ്ടി തയ്യാറാക്കിയ വിശദമായ ബജറ്റിന്മേലുളള എല്ലാ വിമര്‍ശനങ്ങളെയും നിര്‍ദ്ദേശങ്ങളെയും ഞാന്‍ ഹ്യദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. സഭയുടെ അംഗീകാരത്തിനായി ഈ ബജറ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.