ഹരിത കര്‍മ്മ സേന
ആലത്തൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ നിന്ന് കുടുബം ശ്രീയിൽ അംഗത്വമുള്ള 32 അംഗ ഹരിതകർമ്മ സേനാംഗങ്ങളെ തെരെഞ്ഞെടുക്കുകയും, 2019 നവംബർ മാസം കേരളപ്പിറവി ദിനം മുതൽ പ്രവർത്തിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള കാട്ടുശ്ശേരി വാവേലിയിൽ സ്ഥിതിചെയ്യുന്ന ഖരമാലിന്യ സംസ്കരണ പ്ലാൻ്റിൽ 10 ശുചീകരണ തൊഴിലാളികളും നിലവിൽ ജോലി ചെയ്തു വരുന്നുണ്ട്. ആലത്തൂർ ഗ്രാമപഞ്ചായത്ത് നിലവിൽ 'മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്ന് മെറ്റീരിയിൽ റിക്കവറി ഫെസിലിറ്റി സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കാട്ടുശ്ശേരി വാവേലി എന്ന പ്രദേശത്ത് വീഴുമലയുടെ താഴ് വരയിൽ പ്രവർത്തിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാൻ്റിലേക്ക് വീടുകൾ കടകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്നവ മാലിന്യങ്ങൾ പ്ലാൻ്റിൽ എത്തിച്ച് തരംതിരിച്ച് അജൈവ മാലിന്യങ്ങൾ സ്വകാര്യ ഏജൻസിയ്ക്ക് കൈമാറുന്നു. കൂടാതെ നഗരവത്കരണം ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ഗ്രാമപഞ്ചായത്ത് എന്ന നിലയ്ക്ക് വ്യാപര സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2020 മുതൽ ജൈവമാലിന്യങ്ങൾ നിശ്ചിത ഫീസിടാക്കി പ്രത്യേകമുള്ള ബിന്നുകളിൽ ശേഖരിച്ച് ഖരമാലിന്യ പ്ലാന്റിൽ എത്തിച്ച് 12 യൂണിറ്റ് വരുന്ന തുമ്പൂർമൂഴി, വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യുണിറ്റ് എന്നിവയിൽ നിക്ഷേപിച്ച് ജൈവവളം നിർമ്മിക്കുകയും, നിർമ്മിച്ചവ ആവശ്യക്കാർക്ക് കി.ഗ്രാമിന് 8 രൂപ നിരക്കിൽ അനുവദിക്കുന്നുണ്ട്. ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷെഡിംഗ് ചെയ്ത് ഗ്രാമപഞ്ചായത്തിലും, സമീപപഞ്ചായത്തുകളിലും ഉള്ള റോഡ് ടാറിംഗിന് ആവശ്യക്കാർക്ക് അനുവദിക്കുന്നത് വഴി നിലവിലുള്ള റോഡുകൾ കൂടുതൽ ഗുണമേന്മയുള്ളതായി മാറുന്നതിന് സഹായകരമായിട്ടുണ്ട്. ഹരിതകർമ്മസേനയുടെ ഇത്തരം പ്രർത്തനങ്ങക്കായി ഖരമാലിന്യ സംസ്കരണ പ്ലാൻ്റിൽ പ്ലാസ്റ്റിക് ഷെഡിംഗ് മെഷീൻ, പ്ലാസ്റ്റിക് ബെയ് ലിംഗ് പ്രസ്സ്, ഓർഗാനിക് ഷെഡിംഗ് മെഷീൻ, തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം, ഡ്രൈ ഡൈജസ്റ്റർ എന്നീ സംവിധാനങ്ങളും, മാലിന്യങ്ങൾ യഥാസമയം പ്ലാന്റിൽ എത്തിക്കുന്നതിന് ഒരു ട്രാക്ടർ, ഒരു മുചക്രവാഹനം, ഒരു നാലു ചക്രവാഹനം എന്നിവയും ഇതിലേക്ക് രണ്ട് ഡ്രൈവർമാരും സദാസമയം കർമ്മനിരതരായി ജോലി ചെയ്യുന്നുണ്ട്. ഹരിതകർമ്മസേനയെ സഹായിക്കുന്നതിനായി 10 ദിവസവേതനക്കാർ ഖരമാലിന്യ പ്ലാന്റ്റിലും, രാവിലത്തെ ടൗൺ പ്രദേശങ്ങളിലെ സ്വീപ്പിംഗിനായി നാലു സ്ഥിരം ജീവനക്കാരും, 3 ദിവസവേതന ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.