ആരോഗ്യ ജാഗ്രത 2026
May 23, 2026
കേരളത്തിലെ പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ആവിഷ്കരിച്ച വർഷം മുഴുവൻ നീളുന്ന പ്രതിരോധ പദ്ധതിയാണ് ആരോഗ്യ ജാഗ്രത.പ്രധാന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും:പകർച്ചവ്യാധി നിയന്ത്രണം: ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളും, നിപ്പ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളും മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുക.വാർഡ് തല കർമ്മപദ്ധതി: സംസ്ഥാന തലം മുതൽ വാർഡ് തലം വരെ ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം.ശുചിത്വ മാപ്പിംഗ്: വാർഡുകളെ ചെറിയ ബ്ലോക്കുകളായി തിരിച്ച് സന്നദ്ധ പ്രവർത്തകർ വഴി കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.ഏകോപനം: ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയാണ് പദ്ധതിയുടെ പ്രധാന അടിത്തറ.