ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ പരിപാടി

May 22, 2026

ആലത്തൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി "ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ പരിപാടി" സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 2026 മെയ് 16 ശനിയാഴ്ച കാലത്ത് 9 മണിക്ക് ആലത്തൂർ സ്വാതി ജംഗ്ഷനിൽ ബഹു. ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹരിത.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.മണികണ്ഠൻ കെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതവും ശ്രീമതി ഷഹ്ന നജീബ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷയായും ആശംസകൾ അറിയിച്ചുകൊണ്ട് ശ്രീമതി കെ. രമ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി ലീല ശശി മെമ്പർ, ശ്രീ സുരേഷ് ബാബു ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജ്യോതീരാജ് എന്നിവർ സംസാരിച്ചു, സെക്രട്ടറി ശ്രീ ദിമിത്രോവ് കെ ജി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്ത് ജീവനക്കാർ, ആശ പ്രവർത്തകർ, ഹരിത കാമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത മഴക്കാല പൂർവ്വ ശുചീകരണ പരിപാടി